പ്രവാസികളുടെ ക്വാറന്‍റൈൻ ചെലവ് സർക്കാർ വഹിക്കണം: ഓവർസീസ് എൻസിപി
Wednesday, May 27, 2020 11:57 PM IST
കുവൈത്ത്: വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്‍റൈൻ ചെലവ് പ്രവാസികളിൽ നിന്നുതന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വമില്ലാത്തതാണെന്ന്. ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി.

നിത്യ വരുമാനവും ജോലിയും നഷ്ടപ്പെട്ടും സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിച്ച സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാൻ ടിക്കറ്റിനു പോലും മറ്റുള്ളവരെയും സംഘടനകളേയും ആശ്രയിച്ചു കൊണ്ടുമടങ്ങുന്ന പ്രവാസികളാണ് ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചെലവിൽ കൂടുതൽ സൗകര്യങ്ങൾ തേടുന്നുണ്ട്.

സർക്കാർ ഏർപ്പെടുത്തിയ സൗജന്യ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾ മാത്രമാണ്. അടിയന്തരമായി നിലപാടു തിരുത്തി,പ്രവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ക്വാറന്‍റൈൻ ചെലവ് സർക്കാർ ഏറ്റെടുക്കണം. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ കേന്ദ്ര, കേരള സർക്കാരുകളും പ്രവാസി വകുപ്പും കൈവിടരുതെന്നും ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്‍റും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ