റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Tuesday, March 24, 2020 11:17 PM IST
റിയാദ്: റിയാദിലുള്ള റൂമിൽ കൂട്ടുകാരോടൊപ്പം ചായ കുടിച്ചു കൊണ്ടിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തൃശൂർ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശേരി അനീഷ് (34) ആണ് ഞായറാഴ്ച രാത്രി ശുമേസിയിലുള്ള റൂമിൽ മരിച്ചത്.

രാത്രിയിൽ മുറിയിൽ കൂട്ടുകാരോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുേമ്പാഴാണ് ഹൃദയാഘാതമുണ്ടായതെന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോഴാണ് കൂടെയുള്ളവർ മരണപ്പെട്ടത് അറിയുന്നത്. അഞ്ചുവർഷമായി റിയാദിലുള്ള അനീഷ് സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

രാധാകൃഷ്ണൻ, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. അനീഷ്. ഭാര്യ: രേഖ. മൂന്ന് വയസായ ഒരു ആൺകുട്ടിയുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ