കുവൈത്ത് കെഎംസിസി "മെയ്ക് ഇന്ത്യ' സംഘടിപ്പിച്ചു
Friday, February 28, 2020 9:19 PM IST
കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തിൽ, കുവൈത്ത് കെഎംസിസി ആർട്സ് വിംഗിന്‍റെ നേതൃത്വത്തിൽ "മെയ്ക് ഇന്ത്യ' സംഘടിപ്പിച്ചു.

വഫ്ര റിസോർട്ടിൽ നടന്ന നേതൃ ക്യാമ്പിനോടനുബന്ധിച്ച് ഇന്ത്യയുടെ മനുഷ്യ ഭൂപടം വരച്ച് കൊണ്ടാണ് "മെയ്ക് ഇന്ത്യ" യാഥാർഥ്യമാക്കിയത്. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റും ആർട്സ് വിംഗ് ചെയർമാനുമായ ഹാരിസ് വള്ളിയോത്ത് പരിപാടി നിയന്ത്രിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷരീഫ് സാഗർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് ഭരണഘടനയുടെ ആമുഖം വായിക്കുകയും മറ്റു ഭാരവാഹികൾ അത് ഏറ്റു പറയുകയും ചെയ്തു.

കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ്, ട്രഷറർ എം.ആർ. നാസർ മറ്റു സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, മുഷ്താഖ്, ടി.ടി.ഷംസു, റസാഖ് അയ്യൂർ, ഉപദേശക സമിതിയംഗങ്ങളായ കുഞ്ഞഹമ്മദ് പേരാമ്പ്ര, ബഷീർ ബാത്ത, സൈനുദ്ദീൻ കടിഞ്ഞിമൂല, മുൻ കേന്ദ്ര പ്രസിഡന്‍റ് എ.കെ.മഹ്മൂദ് സാഹിബ് ഉൾപ്പെടെയുള്ള വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു. ആർട്സ് വിംഗ് ജനറൽ കൺവീനർ ഷാഫി കൊല്ലം, കൺവീനർമാരായ ഇസ്മായിൽ വള്ളിയോത്ത്, ഇഖ്ബാൽ മുറ്റിച്ചൂൽ,കണ്ണൂർ ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി മുസ്തഫ ഏഴോം ജില്ലാ- മണ്ഡലം ആർട്സ് വിംഗ് നേതാക്കളായ ഷഫീഖ് വള്ളിക്കുന്ന്, സലീം നിലമ്പൂർ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ