കുവൈത്തിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍
Friday, December 13, 2019 5:20 PM IST
കുവൈത്ത്: വിശുദ്ധ ദാനിയേല്‍ കമ്പോണി ഇടവകയില്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ന് (വെളളി) അബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അദ്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷിക്കുന്നു.

രാവിലെ 9.30 ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, നൊവേന, ലദീഞ്ഞ് തുടര്‍ന്നു ഫാ.ജിന്‍സ് നെല്ലിക്കാട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം, വാദ്യമേളം എന്നിവ നടക്കും.