ദുബായ് കെഎംസിസി തലമുറ സംഗമം ഡിസംബർ 5 ന്
Tuesday, December 3, 2019 9:19 PM IST
ദുബായ്:പ്രവാസ ജീവിതത്തിന്‍റെ തീക്ഷ്ണാനുഭവങ്ങൾ പറയാൻ കഴിയുന്ന നാലര പതിറ്റാണ്ടിന്‍റെ ഓർമകൾ മനസിൽ കൊണ്ടു നടക്കുന്നവരെ ഒരുമിച്ചിരുത്തി അനുഭവങ്ങൾ അയവിറക്കാൻ അവസരമൊരുക്കുകയാണ് ദുബായ് കെഎംസിസി.

നാല്പത്തിയെട്ടാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെയും ദുബായ് കെഎംസിസിയുടെ നാൽപ്പത്തിയഞ്ചാം വാർഷികത്തിന്‍റെയും ഭാഗമായി സംഘടിപ്പിക്കുന്ന തലമുറ സംഗമം ഡിസംബർ 5 നു (വ്യാഴം) രാത്രി 8 ന് അൽ ബറാഹയിലെ കെഎംസിസി ആസ്ഥാനത്തു നടക്കും.

പരിപാടിയുടെ ഭാഗമായി 40 വർഷം പിന്നിട്ട പ്രവാസികളെ ചടങ്ങിൽ ഉപഹാരവും സമ്മാനങ്ങളും നൽകി ആദരിക്കും.

ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ സബ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.ഹംസ തൊട്ടി,ഒ.കെ.ഇബ്രാഹിം, റയിസ് തലശേരി, ഹനീഫ് ചെർക്കള, ഇസ്മായിൽ ഏറാമല, നാസർ മുല്ലക്കൽ, മൊയ്തീൻ പൊന്നാനി, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ് പ്രസംഗിച്ചു. ജനറൽ കൺവീനർ പി.വി.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ