ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് ഫീ​സ് വ​ർ​ധ​ന അ​ടു​ത്ത വ​ർ​ഷം
Thursday, November 14, 2019 11:33 PM IST
കു​വൈ​ത്ത് സി​റ്റി : വി​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് ഫീ​സ് അ​ടു​ത്ത വ​ർ​ഷം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ വി​ദേ​ശി തൊ​ഴി​ലാ​ളി 50, ഭാ​ര്യ​ക്ക് 40 ദി​നാ​റും , കു​ട്ടി​ക​ൾ​ക്ക് 30 ദി​നാ​റു​മാ​ണ് ന​ൽ​കു​ന്ന​ത്. പു​തി​യ നി​ര​ക്ക് പ്ര​കാ​രം 130 ദി​നാ​റാ​യി നി​ജ​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക ദി​ന പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വി​ദേ​ശി​ക​ളു​ടെ ചീ​ക​ൽ​സാ സൗ​ക​ര്യ​ത്തി​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ദ​മാ​ൻ ക​ന്പി​നി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദ​മാ​ൻ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​യും സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​മാ​ന്‍റെ ആ​ദ്യ ക്ലി​നി​ക്ക് ഹ​വ​ല്ലി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദ​മാ​ൻ ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ പ​രി​ശോ​ധ​ന, എ​ക്സ്റേ , ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ മു​ത​ലാ​യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണു ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് ഫീ​സ് നി​ര​ക്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദ​മാ​ൻ ക്ലി​നി​ക്കു​ക​ളി​ലെ നി​ല​വി​ലെ ഫീ​സ് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ നി​ര​ക്കി​നു തു​ല്യ​മാ​യി​രി​ക്കും. വി​ദേ​ശി​ക​ളു​ടെ ചി​കി​ൽ​സ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന ദ​മാ​ൻ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ