മാർത്തോമ സേവികാസംഘം സുവർണ ജൂബിലി ആഘോഷിച്ചു
Thursday, November 7, 2019 5:59 PM IST
ദുബായ് : മാർത്തോമ സേവികാ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ മലങ്കര മാർത്തോമ സേവികാ സംഘത്തിന്‍റെ സുവർണ ജൂബിലി ആഘോഷിച്ചു .

ദുബായ് പോലീസ് റിസർച്ച് ആൻഡ് സ്റ്റഡി സെന്‍റ് ർ ഡയറക്ടർ ആൻഡ് സായിദ് ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് സെക്രട്ടറി ജനറൽ ഡോ. മെഷ്ഗാൻ മുഹമ്മദ് അൽ അവാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സുവിശേഷ സേവികാസംഘം പ്രസിഡന്‍റ് ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിച്ചു. വികാരി റവ. സിജു സി.ഫിലിപ്പ്, സഹവികാരി റവ. ചെറിയാൻ വർഗീസ്, യൂത്ത് ചാപ്ലിൻ റവ.സജേഷ് മാത്യു, റവ.വിൽസൺ മത്തായി, സേവികാസംഘം യുഎഇ സെന്‍റർ സെക്രട്ടറി റവ.ജേക്കബ് ജോൺ, ഇടവക സെക്രട്ടറി സാം ജേക്കബ്, ജൂബിലി ജനറൽ കൺവീനർ റേച്ചൽ മാത്യു, സെക്രട്ടറി ജാൻസി ഫിലിപ്പ്, മേരിക്കുട്ടി അലക്‌സാണ്ടർ, ലീലാമ്മ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു. സോളി സിജുവിന്‍റെ നേതൃത്വത്തിലുള്ള സേവികാസംഘം ക്വയർ ജൂബിലിഗാനം ആലപിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള