ശ്രീ ​ശു​ഭാ​ന​ന്ദ ത​പോ​ശ​താ​ബ്തി ആ​ഘോ​ഷി​ച്ചു
Monday, October 14, 2019 11:20 PM IST
അ​ബു​ഹ​ലീ​ഫ: അ​ത്മ​ബോ​ധോ​ദ​യ സം​ഘ സ്ഥാ​പ​ക​നും ഗു​രു പ​ര​ന്പ​ര​ക​ളി​ൽ പ്ര​മു​ഖ സ്ഥാ​നി​യ​നു​മാ​യ ബ്ര​ഹ്മ​ശ്രീ ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ തി​രു​വ​ടി​ക​ളു​ടെ ദി​വ്യ ത​പ​സി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ത​പോ​ശ​താ​ബ്തി കു​വൈ​റ്റി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ആ​ദ​ർ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കു​വൈ​റ്റി​ൽ തു​ട​ക്കം കു​റി​ച്ച അ​നി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സേ​വാ​ദ​ർ​ശ​ൻ കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ഗു​രു​വും ദൈ​വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ര​ഥി കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ വാ​ര​ണ​പ്പ​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര, മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബി​നോ​യ് ച​ന്ദ്ര​ൻ, ചു​ന​ക്ക​ര രാ​ജ​പ്പ​ൻ, സ​ജി കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു .

അ​ബു​ഹ​ലീ​ഫ ന​ക്ഷ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​യി​ലും സ​മ്മേ​ള​ന​ത്തി​ലും കു​വൈ​റ്റി​ലെ എ​ല്ലാ ശു​ഭാ​ന​ന്ദ ഭ​ക്ത​രും, സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​യി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്തു . ഇ​തി​നോ​ടൊ​പ്പം ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ​ൻ ദി​വ്യ ജ​ന​ന​വും ത​പ​സും, ആ​ദ​ർ​ശ പ്ര​വ​ർ​ത്ത​ന​വും മ​ഹാ​സ​മാ​ധി​വ​രെ​യു​ള്ള ദൃ​ശ്യാ​വി​ഷ്കാ​ര​വും, കു​ട്ടി​ക​ളു​ടെ ആ​ന​ന്ദ ന​ട​ന​വും സ​ദ​സ് കൈ​യ​ട​ക്കി. ശ​ര​ണ്യ പ്ര​ശാ​ന്തി​ന്‍റെ ഈ​ശ്വ​ര​പ്രാ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ, പ്ര​ശാ​ന്ത് അ​ർ​ജു​ന​ൻ സ്വാ​ഗ​ത​വും പ്ര​ദീ​ഷ് സോ​മ​രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ