ഫോക്ക് ഫഹാഹീൽ സോൺ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
Monday, September 23, 2019 8:04 PM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി രണ്ടാമത് പ്രോഗ്രാം ഫോക്ക് ഫഹാഹീൽ സോൺ നേതൃത്വത്തിൽ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു.

മംഗഫ് അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫഹാഹീൽ സോണലിലെ മംഗഫ്, മംഗഫ് സെൻട്രൽ, അബു ഹലീഫ, ഫഹാഹീൽ, ഫഹാഹീൽ നോർത്ത് എന്നീ അഞ്ചു യൂണിറ്റുകളിൽ നിന്നുമായി 650 ൽ അധികം മെമ്പർമാർ പങ്കെടുത്തു.

ഫഹാഹീൽ സോൺ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്‍റ് സാബു നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ കുവൈത്തിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ വിനോദ് കുമാർ സ്വാഗതം ആശംസിച്ചു. ആർട്സ് കമ്മിറ്റി കൺവീനർ ശ്രീജിത്ത്‌ നന്ദി പറഞ്ഞു. ഫോക്ക് പ്രസിഡന്‍റ് ഓമനക്കുട്ടൻ, ഫോക്ക് ജനറൽ സെക്രട്ടറി സേവ്യർ ആന്‍റണി, ട്രഷറർ വിനോജ് കുമാർ, വനിതാ വേദി ചെയർപേഴ്സൺ ലീന സാബു, ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ എന്നിവർ സംസാരിച്ചു. ഫോക്ക് രക്ഷാധികാരി ജി.വി. മോഹൻ, ഫോക്ക് ഉപദേശക സമിതി അംഗം പ്രവീൺ അടുത്തില, അനിൽ കേളോത്ത്‌, ഫോക്ക് വൈസ് പ്രസിഡന്‍റുമാരായ കെ.സുമേഷ് , കെ.സി. രജിത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്ക് മെമ്പർമാരായ സുരേഷ്, സംഗീത സുരേഷ് എന്നിവർക്കുള്ള ഫോക്കിന്‍റെ സ്നേഹോപഹാരം കൈമാറി.

ഫോക്ക് ബാലവേദി, വനിതാ വേദി കുടുംബാംഗങ്ങളുടെ വിവിധ നിറപ്പകിട്ടാർന്ന കലാപരിപാടികൾ, പ്രളയം പശ്ചാത്തലമാക്കി അവതരിപ്പിച്ച സ്കിറ്റ്, വർണപ്പകിട്ടാർന്ന ഓണ പൂക്കളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ഫോക്ക് കുടുംബാംഗങ്ങൾ ചേർന്ന് പാചകം ചെയ്ത ഓണസദ്യ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ