ദുബായ്: എസ്എൻഡിപി യോഗം ദുബായ് യൂണിയൻ സംഘടിപ്പിച്ച 165-മത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം ദുബായ് ചെയർമാൻ എം.കെ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്‍വീനർ സാജൻ സത്യ സ്വാഗതം അറിയിച്ചു.
രാവിലെ 6ന് ആരംഭിച്ച പൂജ ചടങ്ങുകൾക്ക് ഗുരുദേവഭക്തരുടെ നിറഞ്ഞ സാനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഗുരു എന്റെ ദൈവം , ഭക്തി ഗാനസുധ എന്നി പരിപാടികൾ കൂടുതൽ മാറ്റുകൂട്ടി.
യുഎഇയിൽ നിയമ പോരാട്ടത്തിലൂടെ വിജയം കൈവരിച്ച തുഷാർ വെള്ളാപ്പള്ളിയ്ക്ക് ദുബായ് യൂണിയൻ പ്രവർത്തകർ സ്വീകരണം നൽകി. പരിപാടികൾക്ക് പ്രോഗ്രാം കണ്‍വീനർമാരായ നിസാൻ ആറ്റിങ്ങൽ, അന്പാടി സുജി ദുബായ് യൂണിയൻ ഫിനാൻസ് കണ്‍വീനറായ ഷാജി രാഘവൻ യൂണിയൻ ഭാരവാഹികളായ മനോജ് സുധാകർ , രാജു കൈലാസം, മിഥുൻ, രാകേഷ് കടയ്ക്കാവൂർ, ശ്രാവണ്‍ സുരേഷ്, ലഗീഷ്, ശ്രീബു, അരുണ്‍, അശോക് രാജ്, വിനു ലേഡീസ് വിംഗ് അംഗങ്ങളായ ശീതള ബാബു, മിനി ഷാജി, രഖി ബൽദേവ്, മല്ലിക, പൊന്നന്പിളി, മജ്ജുവിനു എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള