ദമാം : ഫോക്കസ് സൗദി ദമ്മാം ചാപ്റ്ററും ലുലുമാളും ചേർന്ന് ജൂലൈ അഞ്ചിനു പ്രശസ്ത ചിത്രകാരൻ ജുനൈദ് മന്പാടിന്റെ ഛായാചിത്രങ്ങളുടെ പ്രദർശനവും കുട്ടികൾക്കുള്ള കളറിംഗ് മത്സരവും ലുലുമാളിൽ സംഘടിപ്പിച്ചു. ആധുനിക ചിത്രകലയുടെ സങ്കേതിക വൈവിദ്ധ്യവും ഭാഷാ നൂതനത്വവും സാമൂഹ്യ പ്രതിനിധാനവും ഉൾക്കൊള്ളുന്ന പെയിന്റിംഗുകളും കാലിഗ്രാഫികളുമാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. ചിത്രരചന, ഫോട്ടോഗ്രഫി, സംഗീതം, എഴുത്ത് എന്നീ മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ ജുനൈദ് മലപ്പുറം മന്പാട് സ്വദേശിയാണ്.
സ്വദേശത്തും വിദേശത്തും ഏറെ പ്രേക്ഷക ശ്രദ്ധ നേടി സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്ത ഫുൾ ജാർ സോഡ സ്റ്റൈലിൽ മലയാളികൾക്ക് അക്ഷരങ്ങള്കൊണ്ട് ഈദ് ആശംസകൾ സമ്മാനിച്ച ചിത്രകാരനാണു ജുനൈദ് മന്പാട്.
മലബാറിന്റെ തനതു മാപ്പിള കലാരൂപമായ ഒപ്പനയും പ്രശസ്തകരകൗശല വിദഗ്ദയായ ഷംലി ഫൈസലിന്റെ കരകൗശല വസ്തുക്കളുടെ പ്രദർശനവും എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ചു..
തുടർന്ന് നടന്ന ചടങ്ങിൽ ജുനൈദ് മന്പാടിനെ പൊന്നാടയും മെമെന്േറായും നൽകി ലുലു റീജണൽ ഡയറക്ടർ മുഹമ്മദ് ബഷീർ ആദരിച്ചു.
ഫോക്കസ് സൗദിയും ദമാം ചാപ്റ്ററും സംഘടിപ്പിച്ച വിവിധ പ്രോഗ്രാമുകളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. ഫോക്കസ് സൗദി നാഷണൽ കമ്മിറ്റി മെഡിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു വരുന്ന എൻട്രൻസ് എക്സാമിനേഷൻ വിജയികൾക്കുള്ള സമ്മാനദാനം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാം പ്രിൻസിപ്പൽ സുബൈർ അഹ്മദ് ഖാൻ നിർവഹിച്ചു വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നസ്ല ബാരി മൂർക്കൻ , സുനീർ (ലുലുമാൾ ) യൂസുഫ് തോട്ടശേരി ,അബ്ദുൽമജീദ് (സൗദി ഇന്ത്യൻ സെന്റർ), ഷബീർ വെള്ളേടത്തു, ഷിയാസ് എം (ഫോക്കസ് സൗദി), മുഹമ്മദ് നജാത്തി എന്നിവർ നടത്തി.
നൗഷാദ് എംവി, അൻസാർ വി, വഹീദുദ്ധീൻ, നസീമുസ്സബാഹ്, സുനീർ എൻ.പി, റഷാദ്, നൗഷാദ് പിപി,ഫവാസ്, അൻഷാദ്, അബ്ദുല്ല എടവണ്ണ, റമീസ്, സാജിദ് പിസി, സജിൽ ടിപി, സൈഫു സമാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം