കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണം: എ​റ​ണാ​കു​ളം ജി​ല്ലാ കെഎം​സി​സി
Monday, July 8, 2019 10:57 PM IST
ദ​മാം: പ്ര​വാ​സി​ക​ളു​ടെ വാ​ർ​ഷി​ക അ​വ​ധി സീ​സ​ണി​ൽ വി​മാ​ന ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന യാ​ത്ര കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ദ​മാം എ​റ​ണാ​കു​ളം ജി​ല്ലാ കെഎം​സി​സി പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദ​മാ​മി​ൽ നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള യാ​ത്രാ​സൗ​ക​ര്യം ഏ​താ​നും മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​ത് കൊ​ണ്ട് വാ​ർ​ഷി​ക അ​വ​ധി​ക്ക് പോ​കു​ന്ന ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ൽ ന​ഷ്ടം സം​ഭ​വി​ച്ച നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന നീ​തി​നി​ഷേ​ധം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും​ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ്ര​വാ​സി വീ​ടു​ക​ൾ​ക്ക് ത​ക്ക​താ​യ ന​ഷ്ട പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ദാ​ല​ത്തു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ളി​ൽ വ​ന്ന പോ​രാ​യ്മ​ക​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​മാ​ൽ കോ​ത​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സൗ​ദി ക​ഐം​സി​സി അ​ൽ​കോ​ബാ​ർ കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തോ​ടെ അ​നു​ബ​ന്ധി​ച്ച് മു​സ്ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ട്ടി​ൽ ന​ട​ത്തി​യ ചി​കി​ത്സ ഭ​വ​ന​നി​ർ​മ്മാ​ണ സ​ഹാ​യ​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി.
ഹ​മീ​ദ് കു​ട്ട​മ​ശ്ശേ​രി, അ​ലി​യാ​ർ വ​ടാ​ട്ടു​പാ​റ, സൈ​നു​ദ്ദീ​ൻ ചേ​ല​ക്കു​ളം, സ​ലാം കു​ഴി​വേ​ലി​പ്പ​ടി, മു​ഹ​മ്മ​ദ് ഷാ ​മു​ള​വൂ​ർ, പ​രീ​ത് ആ​യ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ കെഎം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ഫീ​ഖ് സ​ലീം ഇ​ല​ഞ്ഞി​ക്കാ​യി​ൽ​സ്വാ​ഗ​ത​വും ഷി​ബു ക​വ​ല​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം