കടുത്ത ചൂട്; മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
Monday, June 17, 2019 8:08 PM IST
കുവൈത്ത് സിറ്റി: കടുത്ത ചൂടിൽ പുറത്തിറങ്ങുന്നതും സൂര്യപ്രകാശം നേരിട്ട് എൽക്കുന്നതിനും എതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം.കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര്‍ക്കാണ് കനത്ത ചൂടിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.

കുട്ടികൾ, ഗർഭണിയായ സ്ത്രീകൾ, പ്രമേഹ രോഗികൾ, രക്തസമ്മർദ്ധമുള്ളവർ, കിഡ്നി അസുഖ ബാധിതരായവർ എന്നീവർ ചൂട് സമയത്ത് പുറത്തിറിങ്ങരുതെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ വെയിലത്ത് പണിയെടുക്കരുതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ശത്തി പറഞ്ഞു.

ചൂടു കൂടിയതോടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പുറംജോലിക്ക് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെ വിലക്കു ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത വേനലാണ് കുവൈത്തിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. തുടക്കത്തിൽതന്നെ താപനില 50 ഡിഗ്രി സെൽ‌ഷ്യസ് ആയതോടെ വരും ദിവസങ്ങളിൽ ചൂട് വർധിച്ചേക്കാമെന്നാണു വിലയിരുത്തൽ.

റിപ്പോർട്ട്: സലിം കോട്ടയിൽ