കുവൈത്ത് കെഎംസിസി ബൈത്തുറഹ്മ സമർപ്പിച്ചു
Saturday, June 15, 2019 3:44 PM IST
കോഴിക്കോട്/ കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന പത്ത് ബൈത്തുറഹ്മകളിലെ എട്ടാമത്തെ ബൈത്തുറഹ്മയുടെ സമർപ്പണം കോഴിക്കോട് ജില്ലയിലെ കിണാശേരി കുളങ്ങരപീടികയിൽ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളിലൂടെ കുവൈത്ത് കെഎംസിസി നടത്തുന്ന സേവനങ്ങൾ മഹത്തരവും, മാതൃകാപരവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. പുതിയ ഘടനയിൽ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കുവൈത്ത് കെഎംസിസിക്ക് കഴിയട്ടെയെന്നും തങ്ങൾ പറഞ്ഞു.

ചടങ്ങിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി. കോഓർഡിനേറ്റർ എം.വി.സിദ്ദീഖ് മാസ്റ്റർ, കോഴിക്കോട് നോർത്ത് ഡിവിഷൻ കൗൺസിലർ ബീരാൻ കോയ, കുവൈത്ത് കെഎംസിസി പ്രതിനിധികളായ അൻവർ വെള്ളയിൽ, സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത്, നോർത്ത് മണ്ഡലം പ്രസിഡന്‍റ് ഹാഷിം ഇടിയങ്ങര, ഹാഷിദ് മുണ്ടോത്ത്, നൗഷാദ് കിണാലൂർ, സലാം തരോൾ, ഉമ്മർ നസീഫ് മുസ് ലിം ലീഗ് നേതാക്കളായ നാസി മൂപ്പൻ, സക്കീർ, സുൽഫിക്കർ, അനീസ് റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ സ്വാഗതവും കുവൈത്ത് കെഎംസിസി സംസ്ഥാന പ്രവർത്തക സമിതിയംഗം ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ