ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Tuesday, June 11, 2019 10:53 PM IST
കു​വൈ​ത്ത് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ജീ​വ സാ​ഗ​ർ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ജ​റ​ല്ലാ​യെ സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യം, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള എ​ഞ്ചി​നീ​യ​ർ​മാ​ർ നേ​രി​ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ പ്ര​ശ്നം കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ന്ന​യി​ച്ച​താ​യാ​ണ് വി​വ​രം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​യ്ഹാം അ​ൽ ഒ​മ​ർ, ഇ​ന്ത്യ​ൻ എം​ബ​സി ഡ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ രാ​ജ് ഗോ​പാ​ൽ സിം​ഗ്, പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ഹ​മ​ദ് ഖാ​ൻ സു​റി എ​ന്നീ​വ​ർ ച​ർ​ച്ച​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ