ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ക​ന്പ​നി വ​രു​ന്നു
Thursday, May 16, 2019 12:41 AM IST
ദ​മാം: ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് ജോ​യി​ന്‍റ് സ്റ്റോ​ക്ക് ക​ന്പ​നി സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ദേ​ശി​യ ഹ​ജ്ജ് ഉം​റ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. വി​ഷ​ൻ 2030 പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കാ​നാ​ണ് പു​തി​യ ക​ന്പ​നി സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ ക​ന്പ​നി നി​ല​വി​ൽ വ​ന്ന​ശേ​ഷം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും അ​തി​ർ​ത്തി പോ​സ്റ്റു​ക​ളി​ലും എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും യാ​ത്ര​യാ​ക്കു​ന്ന​തി​നും ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജ് പ​രി​ശോ​ധ​ന സം​വി​ധാ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കും.

മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹ​റ​മു​ക​ൾ​ക്കു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി​തെ​റ്റു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ്ര​ത്യേ​ക ക​ർ​മ്മ സ​മി​തി​ക​ളൂം പു​തി​യ ക​ന്പ​നി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളും താ​മ​സ സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ സ്മാ​ർ​ട്ട് വ​ള​ക​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ തീ​ർ​ഥാ​ട​കാ​രി​ൽ നി​ന്ന് 24 മ​ണി​ക്കൂ​റും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​വും പു​തി​യ ക​ന്പ​നി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം