ദമാമില്‍ പയ്യന്നൂര്‍ സൗഹൃദവേദി ആറാമത് വാര്‍ഷികം നിലാവ് 2019 സംഘടിപ്പിച്ചു
Sunday, April 21, 2019 11:41 AM IST
ദമാം : ആഗോള പ്രവാസി ജീവകാരുണ്യ കൂട്ടായ്മയായ ദമാം പയ്യന്നൂര്‍ സൗഹൃദവേദി ആറാമത് വാര്‍ഷികം 'നിലാവ് 2019' സംഘടിപ്പിച്ചു .സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി .വൈകിട്ട് എട്ടിനു നടന്ന പൊതുസമ്മേളനം ദമാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം) ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ ദമാം പയ്യന്നൂര്‍ സൗഹൃദവേദി പ്രസിഡന്റ് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു .ഗ്ലോബല്‍ കോര്‍ഡിനേറ്ററും റിയാദ് പി എസ് വി സെക്രട്ടറിയുമായ സനൂപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു .അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍) ആശംസാ പ്രസംഗവും നടത്തി .സെക്രട്ടറി ദിവാകരന്‍ സ്വാഗതവും ട്രഷറര്‍ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

സിനിമാറ്റിക് ഡാന്‍സ്,ഒപ്പന ,തിരുവാതിര ,നാടന്‍ പാട്ട് ,മോഹനിയാട്ടം ,കരോക്കെ ഗാനമേള എന്നിവയും ജുബൈല്‍ പപ്പറ്റ്‌സ് അവതരിപ്പിച്ച മൂന്നാമത് നാടകം 'അന്നവിചാരം 'തുടങ്ങിയ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി .കലാ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് മൊമന്റോയും നല്‍കി ആദരിച്ചു.

കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ കൃഷ്ണകുമാര്‍ ,വൈസ് പ്രസിഡന്റ് ബാബു മാണിയാട്ട് , ജോയിന്റ് സെക്രട്ടറി രാകേഷ് മതില്‍ ,മായിന്‍ ബഷീര്‍ ,സജിത്ത് കുമാര്‍ ,ഷാജു പി ,അബ്ദുള്‍ ജമാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം