യൂത്ത് ഇന്ത്യ കുവൈത്ത് ജോബ് ഫെയർ സംഘടിപ്പിക്കുന്നു
Tuesday, March 26, 2019 11:44 PM IST
കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് നടത്തി വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായിക്കൊണ്ട് കുവൈത്തിലെ ജോലി അന്വേഷകരെയും, നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമാക്കി ജോബ് ഫെയർ 2019 സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 നു മംഗഫ് നജാത്ത് സ്കൂളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് "യൂത്ത് ഇന്ത്യ കുവൈത്ത് ജോബ് ഫെയർ 2019' സംഘടിപ്പിക്കുന്നത്.

ജോബ് ഫെയറിൽ ഉദ്യോഗാർഥികൾക്ക് കന്പനികളുമായി ഫേസ് ടു ഫേസ് ഇന്‍റർവ്യൂ നടക്കുന്നതാണ്. കൂടാതെ ഉദ്യോഗാർഥികൾക്ക് സഹായകമാകുന്ന രീതിയിൽ മികച്ച ട്രെയ്നർമാരുടെ നേതൃത്വത്തിൽ സി.വി. ക്ലിനിക്ക് സൗകര്യവും ഒരുക്കുന്നു. പരിശീലനത്തിലൂടെ ഇന്‍റർവ്യു സ്കിൽ വർധിപ്പിക്കുന്നതിനുള്ള മോക്ക് ഇന്‍റർവ്യൂ കൂടി പരിപാടിയിൽ ഉണ്ടാകുന്നതാണെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിപാടിയിലേക്ക് പ്രവേശനമുണ്ടാകൂ. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. ജോബ് ഫയർ 2019 ഇൽ പങ്കെടുക്കാൻ ഉദേശിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം യൂത്ത് ഇന്ത്യ വെബ്സൈറ്റ് ആയ www.youthindiakuwat.com എന്ന സൈറ്റിൽ ഉൾപെടുത്തിയതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 69068059

റിപ്പോർട്ട്: സലിം കോട്ടയിൽ