ഓ​യി​ൽ ഗ്യാ​സ് രം​ഗ​ത്തെ പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ; അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സി​നു വേ​ദി​യാ​യി കു​വൈ​ത്ത്
Thursday, March 14, 2019 10:41 PM IST
കു​വൈ​ത്ത് : കു​വൈ​ത്തി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങി ദു​ബാ​യ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രീ​സ് ഗ്രൂ​പ്പ്. ഓ​യി​ൽ ഗ്യാ​സ്, മ​റൈ​ൻ ഓ​ഫ്ഷോ​ർ, പെ​ട്രോ കെ​മി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ പു​ത്ത​ൻ സാ​ധ്യ​ത​ക​ളും, ഭാ​വി​യി​ൽ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മ​റൈ​ൻ ഓ​ഫ്ഷോ​ർ , ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് മേ​ഖ​ല​യി​ലെ ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളും, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്ത ഏ​ക​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ജു​മേ​റി​യ മേ​സി​ല്ലാ ബീ​ച്ച് ഹോ​ട്ട​ലി​ലാ​യി​രു​ന്നു കു​വൈ​ത്ത് സി​ന്പോ​സി​യം ന​ട​ന്ന​ത്ത​പ്പെ​ട്ട​ത്. പെ​ട്രോ കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​ന്പ​നി സി​ഇ​ഒ മു​ൽ​ത്താ​ഖ് അ​ൽ ആ​സ്മി കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ​ക്കു പു​റ​മേ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു . സ​മു​ദ്ര ക​പ്പ​ൽ ഓ​യി​ൽ ഗ്യാ​സ് മേ​ഖ​ല​ക​ളി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട വ്യാ​വ​സാ​യി​ക ന​യ​ങ്ങ​ളും, വി​പ​ണി സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച പൊ​തു​ധാ​ര​ണ കോ​ണ്‍​ഫ​റ​ൻ​സി​ൽ രൂ​പ​പ്പെ​ടു​ത്തി.

ഹ​മീ​ദ് അ​വാ​ദ് അ​ൽ മു​റ്റ​റി​ൽ, ജ​മീ​ൽ അ​ൽ അ​ലി, ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് നി​ക്കോ​ളാ​സ്, രാ​ജേ​ഷ് റ്റോ​ർ​വെ, ബി​നോ​ദ് കു​മാ​ർ, ഗി​ൽ​ബെ​ർ​ട് എ. ​ര​ഘു, വി​ദ്യ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു.

ഓ​യി​ൽ ഗ്യാ​സ്, മ​റൈ​ൻ ഓ​ഫ്ഷോ​ർ രം​ഗ​ത്തേ​യ്ക്ക് ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്ന സം​ര​ഭ​ക​ർ​ക്കും, നി​ല​വി​ൽ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ​താ​യി സം​ഘാ​ട​ക​രാ​യ ബി​സ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​രി​ടൈം ക്ല​ബ് പു​ര​സ്കാ​ര​ങ്ങ​ളും കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ