തറവാട് റിയാദ് ചികിത്സാധനസഹായം കൈമാറി
Sunday, January 20, 2019 4:03 PM IST
റിയാദ്: ഹൃദയ വാല്‍വിനു കാന്‍സര്‍ ബാധിതനായ കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ അര്‍ജുന്‍ (23) എന്ന കോളേജ് വിദ്യാര്‍ഥിക്കു റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' ചികിത്സാ ധനസഹായം കൈമാറി.

തറവാട് കാരണവര്‍ വി.പി. ശശി, കാര്യദര്‍ശി ത്യാഗരാജന്‍, ഖജാന്‍ജി സോണി ഈപ്പന്‍, വാഗ്മി ഗോപകുമാര്‍, കലാകായികദര്‍ശി സോമശേഖര്‍, തറവാട് ചാരിറ്റി വിഭാഗം കണ്‍വീനര്‍ അറക്കല്‍ ബൈജു സേവ്യര്‍, ജയപ്രകാശ്, ബാബു പൊറ്റക്കാട്, അജയഘോഷ് കൂടാതെ തറവാട്ടിലെ അംഗങ്ങളുടെ സാന്നിധ്യത്തില്‍ കളിവീട്ടില്‍ വെച്ച് അര്‍ജുനുവേണ്ടി രതീഷ് തറവാട് കാരണവര്‍ വി.പി. ശശിയില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: സോണി ജോസഫ് ഈപ്പന്‍