നൊ​സ്റ്റാ​ൾ​ജി​യ വ​ർ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 9:54 PM IST
അ​ബു​ദാ​ബി: നൊ​സ്റ്റാ​ൾ​ജി​യ അ​ബു​ദാ​ബി വ​ർ​ണോ​ത്സ​വം 2018 എ​ന്ന പേ​രി​ൽ നൃ​ത്ത​ഹാ​സ്യ​സം​ഗീ​ത നി​ശ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു​എ​ഇ​യി​ലെ പ്ര​ശ​സ്ത​ക​ലാ​ക​ര·ാ​രും നൊ​സ്റ്റാ​ൾ​ജി​യ അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

നൊ​സ്റ്റാ​ൾ​ജി​യ യു​എ​ഇ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നൊ​സ്റ്റാ​ൾ​ജി​യ റി​ഫ്ള​ക്ഷ​ൻ​സ് സീ​സ​ണ്‍ 3 പെ​യി​ന്‍റിം​ഗ് & ഡ്രാ​യിം​ഗ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും, സ​ർ​ഗ​ഭാ​വ​ന 2018 ചെ​റു​ക​ഥ, ക​വി​ത ര​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ബി​ജു ജി. ​നാ​ഥി​നും രാ​മ​ച​ന്ദ്ര​ൻ മൊ​റാ​ഴ​യ്ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

നൊ​സ്റ്റാ​ൾ​ജി​യ പ്ര​സി​ഡ​ന്‍റ് നാ​സ​ർ സെ​യ്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി​ഭാ​ര​തി റേ​ഡി​യോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ച​ന്ദ്ര​സേ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​എ. നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​ദ് വെ​ട്ടൂ​ർ, നൊ​സ്റ്റാ​ൾ​ജി​യ ര​ക്ഷാ​ധി​കാ​രി നൗ​ഷാ​ദ് ബ​ഷീ​ർ, വ​നി​താ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സൗ​ദ​നാ​സ​ർ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മ​ഞ്ജു സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നൊ​സ്റ്റാ​ൾ​ജി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ധീ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള