പ്ര​ള​യ​നാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​നി​ർ​മി​തി​യി​ൽ പ്ര​വാ​സി​സ​ഹാ​യ​ത്തി​ന്‍റെ മൂ​ല്യം പ​റ​ഞ്ഞ് എ​ട്ട​ണ
Friday, November 16, 2018 11:25 PM IST
അ​ബു​ദാ​ബി : പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ നി​ർ​മി​തി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കും ആ​ത്മ സ​മ​ർ​പ്പ​ണ​വും വ്യ​ക്ത​മാ​ക്കി, എ​ത്ര ചെ​റു​താ​ണെ​ങ്കി​ലും ന​മ്മ​ൾ ന​ൽ​കു​ന്ന ഓ​രോ നാ​ണ​യ​ങ്ങ​ൾ​ക്കും നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​ത്ത മൂ​ല്യ​മു​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി ഒ​രു​കൂ​ട്ടം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ചി​ത്രീ​ക​രി​ച്ച ’എ​ട്ട​ണ’ എ​ന്ന ല​ഘു ചി​ത്രം റി​ലീ​സ് ചെ​യ്തു.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​സ് സി പ്ര​സി​ഡ​ന്‍റ് ര​മേ​ശ് പ​ണി​ക്ക​ർ, ലി​റ്റ​റ​റി സെ​ക്ര​ട്ട​റി ജ്യോ​തി ലാ​ൽ, ര​മേ​ശ​ൻ കെ​ടി​പി, സം​വി​ധാ​യ​ക​ൻ സു​ബൈ​ർ കാ​ണാ​ത്തേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ചി​ത്രം പ്ര​കാ​ശ​നം ചെ​യ്തു. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ച എ​ഴു​ത്തു​കാ​ര​ൻ റ​ഫീ​സ് മാ​റ​ഞ്ചേ​രി, അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ജു ജോ​സ​ഫ്, ഫാ​റൂ​ഖ് കി​ഴ​ക്ക​യി​ൽ, ഷാ​ജി നി​ല​ന്പൂ​ർ, ശാ​ക്കി​ർ കോ​ലോ​ത്തേ​ൽ, അ​ഫീ​സ്, ജം​ഷി​ദ് പ​ന​ന്പാ​ട്, ഷാ​നി​ർ ത​വ​യി​ൽ, നി​ശൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റ​ഫീ​സ് മു​ഹ​മ്മ​ദ്