ഉംറ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​യാ​ളി ബാ​ല​ൻ വി​മാ​ന​ത്തി​ൽ മ​രി​ച്ചു
Wednesday, November 14, 2018 10:25 PM IST
അ​ബു​ദാ​ബി: ഉംറ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ല് വ​യ​സു​ള്ള മ​ല​യാ​ളി ബാ​ല​ൻ വി​മാ​ന​ത്തി​ൽ മ​രി​ച്ചു. അ​പ​സ്മാ​ര​രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. സൗ​ദി​യി​ൽ​നി​ന്ന് തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം.

ജി​ദ്ദ​യി​ൽ‌​നി​ന്നും കോ​ഴി​ക്കോ​ട്ടേ​യ്ക്കു ഒ​മാ​ൻ എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​ന​ത്തി​ൽ കു​ട്ടി​യും കു​ടും​ബ​വും വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് രോ​ഗം​മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ബു​ദാ​ബി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം ഇ​റ​ക്കി.

പു​തി​യ​പു​ര​യി​ൽ യെ​ഹി​യ എ​ന്ന ബാ​ല​നാ​ണ് മ​രി​ച്ച​ത്. ന​ട​ക്കാ​നോ സം​സാ​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത കു​ട്ടി​യാ​യി​രു​ന്നു യെ​ഹി​യ. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് 45 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് അ​പ​സ്മാ​രം ഉ​ണ്ടാ​യ​ത്. മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ട​ക്കം 13 അം​ഗ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് യെ​ഹി​യ ഉംറ തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തി​യ​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​രം ന​ട​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.