അ​ഷ​റ​ഫ് താ​മ​ര​ശേ​രി​യേ​യും കെ.​പി.​സു​ധീ​ര​യെ​യും മ​സ്ക​റ്റി​ൽ ആ​ദ​രി​ക്കു​ന്നു
Wednesday, November 14, 2018 10:24 PM IST
മ​സ്ക​റ്റ്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​ത പു​ര​സ്കാ​ര ജേ​താ​വു​മാ​യ അ​ഷ​റ​ഫ് താ​മ​ര​ശേ​രി​യെ​യും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര​യെ​യും മ​സ്ക​റ്റി​ൽ ആ​ദ​രി​ക്കു​ന്നു. ന​വം​ബ​ർ 15 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7.30നാ​ണ് റു​വി അ​ൽ​മ​സാ ഹാ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ കെ.​പി.​സു​ധീ​ര അ​ഷ​റ​ഫ് താ​മ​ര​ശേ​രി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ര​ചി​ച്ച "​സ്വ​ർ​ഗ​വാ​തി​ൽ​' എ​ന്ന നോ​വ​ലി​ന്‍റെ ഒ​മാ​നി​ലെ പ്ര​കാ​ശ​ന​വും ന​ട​ക്കും.

മ​സ്ക​റ്റി​ലെ പ്ര​മു​ഖ പു​സ്ത​ക വി​ത​ര​ണ​ക്കാ​രാ​യ അ​ൽ​ബാ​ജ് ബു​ക്സും, ഗ​ൾ​ഫ് മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ ഒ​മാ​ൻ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ഥാ​കാ​രി​യെ​യും ക​ഥാ​പാ​ത്ര​ത്തി​നെ​യും ആ​ദ​രി​ക്കും. സി​നി​മാ​താ​രം അ​പ്പു​ണ്ണി ശ​ശി​യു​ടെ നാ​ട​ക​മാ​യ "​തി​ര​ഞ്ഞെ​ടു​പ്പ്' അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. മ​സ്ക​റ്റി​ലെ മു​ഴു​വ​ൻ ക​ലാ​സ്വാ​ദ​ക​രെ​യും, സു​മ​ന​സു​ക​ളെ​യും സം​ഘാ​ട​ക​ർ ച​ട​ങ്ങു​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ലെ സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി (കോ​ണ്‍​സു​ല​ർ) ക​ണ്ണ​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ കെ.​പി.​സു​ധീ​ര, അ​ൽ​ബാ​ജ് ബു​ക്സ് എം.​ഡി.​ഷൗ​ക്ക​ത്ത​ലി പി.​എം, സി​നി​മാ​താ​രം അ​പ്പു​ണ്ണി ശ​ശി, ഗ​ൾ​ഫ് വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ സെ​ക്ര​ട്ട​റി അ​ൻ​വ​ർ, കാ​ല​ണ്ടി ഷാ​ജി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം