കുവൈത്ത് കെ എംസിസി തിരുവമ്പാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
Friday, October 12, 2018 8:18 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി തിരുവമ്പാടി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.
പുതിയ ഭാരവാഹികളായി മൻസൂർ ഫൈസി (പ്രസിഡന്‍റ്), സുഹൈൽ (ജനറൽ സെക്രട്ടറി), നജ്മുദ്ദീൻ (ട്രഷറർ), അബ്ദുൽ റഹീം, ഹുസൈൻകുട്ടി, ഷറഫുദീൻ (വൈസ് പ്രസിഡന്‍റുമാർ), കെ.കെ. റംഷീദ് , ശമ്മാസ്, യുകെ. അഷ്‌റഫ്‌ (സെക്രട്ടറിമാർ). സി.പി. അസിസ്, ഉസ്മാൻ ദാരിമി, മുഹമ്മദ്‌ കുഞ്ഞി (ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരേയും പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു. ഡോ. മുഹമ്മദലി റിട്ടേർണിംഗ് ഓഫീസറായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ