ലാൽകെയേഴ്സ് ധനസഹായം നൽകി
Monday, September 24, 2018 9:31 PM IST
കുവൈത്ത് സിറ്റി: പ്രളയം കവർന്നെടുത്ത സതീഷിന്‍റെ ഉപജീവനമാർഗമായ സ്റ്റുഡിയോയുടെ പുനരുത്ഥാനത്തിന് ലാൽകെയേഴ്സ് കുവൈത്ത് ധനസഹായം കൈമാറി.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ഇടപ്പാവൂരിൽ സ്റ്റുഡിയോ നടത്തി വന്നിരുന്ന സതീഷിന്‌ സ്റ്റുഡിയോയിലേക്ക്‌ വേണ്ട അവശ്യ സാധനങ്ങൾ വാങ്ങാനായി കെയർ ഫോർ കേരളയുടെ ഭാഗമായി ലാൽകെയേഴ്സ് കുവൈറ്റ്‌ സമാഹരിച്ച തുക,സെക്രട്ടറി ഷിബിൻലാൽ, ഓൾ ഇന്ത്യാ കോഓർഡിനേറ്റർ ഷിഗിൻ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.

റിപ്പോർട്ട് :സലിം കോട്ടയിൽ