കൃ​ഷി ഗ്രൂ​പ്പ് ജി​ദ്ദ ഘ​ട​കം തൈ​ക​ളും വി​ത്തും വി​ത​ര​ണം ചെ​യ്തു
Friday, September 21, 2018 10:21 PM IST
ജി​ദ്ദ : വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ രീ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കൃ​ഷി ഗ്രൂ​പ്പ് ജി​ദ്ദ ഘ​ട​കം വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ തൈ​ക​ളും വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്തു. കൃ​ഷി ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഷാ​ഫി വ​ര​പ്പാ​റ ത​യാ​റാ​ക്കി​യ തൈ​ക​ളും നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച വി​ത്തു​ക​ളു​മാ​ണ് ഷ​റ​ഫി​യ സ​ജാ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച കൃ​ഷി മീ​റ്റി​ൽ വ​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

ജി​ദ്ദ​യി​ലെ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് വി​ത്തു​ക​ളും തൈ​ക​ളും ത​യാ​റാ​ക്കി​യ​ത്. വെ​ണ്ട, ത​ക്കാ​ളി, വി​വി​ധ ഇ​നം പ​യ​ർ, കൈ​പ്പ, മ​ത്ത​ൻ, ചു​ര​ങ്ങ, വി​വി​ധ ത​രം മു​ള​ക് തൈ​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഇ​തി​ന്‍റെ വി​ത്തു​ക​ളും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ പ​ങ്കു​വ​ച്ചു.

പ്ര​വാ​സ ലോ​ക​ത്തെ കൃ​ഷി സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കൃ​ഷി ഗ്രൂ​പ്പ് ജി​ദ്ദ സെ​ക്ര​ട്ട​റി സൈ​ഫു​ദ്ധീ​ൻ, നൂ​ത​ന കൃ​ഷി രീ​തി​യാ​യ അ​ക്വാ പോ​ണി​ക്സ് സാ​ധ്യ​ത​ക​ളെ കു​റി​ച്ച് പി.​കെ. ജ​മാ​ലു​ദ്ധീ​ൻ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി. കൃ​ഷി ഗ്രൂ​പ്പ് ജി​ദ്ദ പ്ര​സി​ഡ​ന്‍റ് കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൃ​ഷി മീ​റ്റ് ജാ​ഫ​ർ കെ ​ഹം​സ മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ റ​ഷീ​ദ് മു​സ്ലി​യാ​ര​ങ്ങാ​ടി സ്വാ​ഗ​ത​വും മ​ൻ​സൂ​ർ അ​ലി ഇ.​എം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ