ആ​ർ​ഐ​സി​സി ഏ​രി​യ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി; വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ ഒ​ക്ടോ: 5നു ​ശി​ഫ​യി​ൽ
Monday, September 17, 2018 11:49 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്േ‍​റ​ഴ്സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി (ആ​ർ​ഐ​സി​സി) ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഏ​രി​യാ ഇ​സ്ലാ​ഹി ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബ​ത്ഹ, മ​ലാ​സ്, ശി​ഫ, റൗ​ദ, ഒ​ല​യ്യ, ന​സീം, ഓ​ൾ​ഡ് സ​നാ​ഇ​യ്യ, സു​ലൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ർ​ഐ​സി​സി​ക്ക് കീ​ഴി​ൽ ഇ​സ്ലാ​ഹി സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ലൈ​യി​ലെ ത​ൻ​ഹ​ത്ത് ഇ​സ്തി​റാ​ഹ​യി​ൽ ചേ​ർ​ന്ന ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും ആ​ർ​ഐ​സി​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ വി​വി​ധ വിം​ഗ് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത നേ​തൃ​സം​ഗ​മം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി.

ഓ​രോ ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍റ​റു​ക​ൾ​ക്ക് കീ​ഴി​ലും വി​വി​ധ ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ച് ഇ​സ്ലാ​ഹി പ്ര​ബോ​ധ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും കു​ടും​ബ​ങ്ങ​ളി​ലും സ്ത്രീ​ക​ൾ​ക്കു​മി​ട​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ർ​ഐ​സി​സി​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​യ റി​യാ​ദ് എം​ജി​എ​മ്മി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യ എം​ജി​എം ക​മ്മ​റ്റി​ക​ളു​ടെ പ്ര​ത്യേ​ക ക​ണ്‍​വെ​ൻ​ഷ​നും ചേ​രു​ന്നു​ണ്ട്. ക​ണ്‍​വെ​ൻ​ഷ​നി​ൽ പു​നഃ​സം​ഘ​ട​ന​ക്ക് പു​റ​മെ ഓ​രോ ഏ​രി​യ സെ​ന്‍റ​റു​ക​ളു​ടെ​യും വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ക പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കും.

ന​സീം ഇ​സ്ലാ​ഹി സെ​ന്‍റ​ർ, സു​ലൈ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ വെ​ള്ളി​യാ​ഴ്ച്ച ചേ​ർ​ന്നു. ഒ​ല​യ്യ​യി​ൽ 17 തി​ങ്ക​ളാ​ഴ്ച​യും മ​ലാ​സി​ൽ 19 ബു​ധ​നാ​ഴ്ച​യും ബ​ത്ഹ​യി​ലും ശി​ഫ​യി​ലും 21 വെ​ള്ളി വൈ​കീ​ട്ടും ഓ​ൾ​ഡ് സ​നാ​ഇ​യ്യ​യി​ൽ 22 ശ​നി രാ​ത്രി 8നും ​റൗ​ദ​യി​ൽ 23 ഞാ​യ​റാ​ഴ്ച​യും ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ചേ​രും.

ഏ​രി​യ ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​തി​യ ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ക​മ്മ​റ്റി​ക​ൾ രൂ​പം കൊ​ണ്ട​തി​നു ശേ​ഷം ഒ​ക്ടോ​ബ​ർ 5 വെ​ള്ളി​യാ​ഴ്ച്ച ആ​ർ​ഐ​സി​സി സ​ന്പൂ​ർ​ണ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ ശി​ഫാ​യി​ൽ ചേ​രും. നേ​തൃ​സം​ഗ​മ​ത്തി​ൽ ചെ​യ​ർ​മാ​ൻ സു​ഫ്യാ​ൻ അ​ബ്ദു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഫി സ്വ​ലാ​ഹി ’പ്ര​ബോ​ധ​നം വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ഞ്ചി. ഉ​മ​ർ ശ​രീ​ഫ് രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ന​ബീ​ൽ പ​യ്യോ​ളി ച​ർ​ച്ച ക്രോ​ഡീ​ക​രി​ച്ചു. ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി, ഹ​ബീ​ബ് സ്വ​ലാ​ഹി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൊ​യ്തു അ​രൂ​ർ സ്വാ​ഗ​ത​വും അ​ജ്മ​ൽ ക​ള്ളി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.