ഡോ. ​കെ.​പി. സു​ധീ​ര​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ലൈ​ബ്ര​റി ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​വും
Thursday, July 12, 2018 10:52 PM IST
ഷാ​ർ​ജ: പ്ര​മു​ഖ സാ​ഹി​ത്യ​കാ​രി​യും ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ​ര​ത്ന പു​ര​സ്ക്കാ​ര ജേ​താ​വു​മാ​യ ഡോ: ​കെ പി ​സു​ധീ​ര​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ലൈ​ബ്ര​റി ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​വും ജു​ലൈ 13 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള മ​ല്ലി​ശേ​രി സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ഇ. ​പി. ജോ​ണ്‍​സ​ണ്‍ മു​ഖ്യ അ​ധ്യ​ക്ഷ​ത​യും വ​ഹി​ക്കും.

പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഷ​റ​ഫ് താ​മ​ര​ശേ​രി​യു​ടെ ജീ​വി​ത വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് "​സ്വ​ർ​ഗ​വാ​തി​ൽ​' എ​ന്ന നോ​വ​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പു​സ്ത​കം പ്ര​കാ​ശ​നം ഡോ: ​ഷീ​ന ഷു​ക്കൂ​ർ (മു​ൻ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി) മോ​ഹ​ൻ കു​മാ​റി​നു(​എ​സ്റ്റേ​ർ​ണ​ൽ അ​ഫൈ​ർ​സ് എ​ക്സി​കു​റ്റീ​വ്, ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി) ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു. അ​ൻ​വ​ർ ന​ഹ, ര​മേ​ശ് പ​യ്യ​ന്നൂ​ർ, ഷാ​ബു കി​ളി​ത​ട്ടി​ൽ, നി​സാ​ർ ത​ള​ങ്ങ​ര, ഇ.​കെ. ദി​നേ​ശ​ൻ, സ​ർ​ഗ്ഗ റോ​യ്, പു​ന്ന​യൂ​ർ​ക്കു​ളം സെ​യ്നു​ദ്ദീ​ൻ, തു​ട​ങ്ങി പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ നേ​രും.