കൊ​ഴി​ഞ്ഞാ​മ്പാ​റ: ഗോ​പാ​ല​പു​ര​ത്ത് വാ​ഹ​നം ക​യ​റി അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഗോ​പാ​ല​പു​രം​ത​ല​ശേ​രി ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് രാ​ത്രി ഉ​റ​ങ്ങി കി​ട​ന്നയാ​ളു​ടെ ദേ​ഹ​ത്താ​ണ് ലോ​റി ക​യ​റി​യ​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യിൽ ​എ​ത്തിച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 60 വ​യ​സു തോ​ന്നി​ക്കു​ന്ന മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച​യാ​ളെക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 04923 272224 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​ൻ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് അ​റി​യി​ച്ചു.