വാൽകുളന്പിൽ ഗ്രന്ഥശാല തെരഞ്ഞെടുപ്പ് വിവാദം തീരുന്നില്ല
1243597
Sunday, November 27, 2022 4:04 AM IST
വടക്കഞ്ചേരി: വാൽകുളന്പ് ജ്ഞാനോദയം ഗ്രന്ഥശാല തെരഞ്ഞെടുപ്പു സംബന്ധിച്ച വിവാദങ്ങൾക്ക് ഇനിയും അറുതിയായില്ല. കളക്ടർ നിർദ്ദേശം നൽകിയിട്ടും ഗ്രന്ഥശാലയിൽ തെരഞ്ഞെടുപ്പ് നടത്താൻ താലൂക്ക് ലൈബ്രറി കൗണ്‍സിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ഗ്രന്ഥശാല പ്രസിഡന്റും അഞ്ച് കമ്മിറ്റി അംഗങ്ങളും വീണ്ടും കളക്ടർക്കു പരാതി നൽകി. പ്രസിഡന്റ് കെ. നാരായണൻ, കമ്മിറ്റി അംഗങ്ങളായ സി. ചന്ദ്രൻ , ജോർജ് കോര, ലീലാമ്മ ജോസഫ്, എ.എ. എൽദോ, കെ.ജി. പ്രദീപ് എന്നിവരാണ് പരാതി നൽകിയിട്ടുള്ളത്.
കളക്ടർ നിർദ്ദേശം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ വൈകിപ്പിക്കുകയാണ്. ജില്ലാ ലൈബ്രറി കൗണ്‍സിലിനെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പു നടത്തുവാൻ നിർദേശിച്ചിട്ടുണ്ട് എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. പക്ഷപാതപരമായ നിലപാടാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. മിനിറ്റ്സ് ബുക്കും ഗ്രന്ഥശാലയുടെ മറ്റു രേഖകളും പ്രസിഡന്റിനു പോലും നോക്കാൻ കിട്ടാറില്ല. ഈ രേഖകളെല്ലാം ഗ്രന്ഥശാലയിൽ നിന്നും മാറ്റിയിരിക്കുകയാണെന്നും ആരോ പണമുണ്ട്.