കാറുകൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി കൈയേറ്റം
1561231
Wednesday, May 21, 2025 4:55 AM IST
തിരുമാറാടി: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ചു. ഓണക്കൂർ കരയോഗപ്പടിക്കു സമീപം തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്നത്.
ഇതിനിടെയാണ് കാക്കൂർ പാലച്ചുവട് പള്ളിയാൻ സുഗു (48), സുമേഷ് (44) എന്നിവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചത്. അപകടത്തെതുടർന്ന് കുടുംബാംഗങ്ങൾ ഇവരോട് വിവരങ്ങൾ ആരാഞ്ഞതോടെ അസഭ്യവർഷവും കൈയേറ്റവുമായി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരെയും സംഘം കൈയേറ്റം ചെയ്തു.
ഇതിനിടെ സ്ഥലത്തെത്തിയ പിറവം പോലീസ് ഇവരെ വാഹനത്തിൽ പിടിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെയും പരാക്രമം തുടർന്നു.
ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമതൊരാൾ ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇരുവരേയും ജീപ്പിൽ കയറ്റികൊണ്ടുപോയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.