രാജഗിരി ആശുപത്രിയിലേക്ക് മെട്രോ ഫീഡർ ബസ് സർവീസ്
1561222
Wednesday, May 21, 2025 4:42 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ബസ് സർവീസ് രാജഗിരി ആശുപത്രിയിലേക്കും. ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും രാജഗിരി ആശുപത്രിയിലേക്ക് ആരംഭിച്ച പുതിയ ചാർട്ടേർഡ് ഫീഡർ സർവീസ് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു.
ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും രാവിലെ 8.20 നാണ് ആദ്യ സർവീസ്. വൈകുന്നേരം 6.45 ന് രാജഗിരിയിൽ നിന്ന് അവസാന സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ ദിവസേന ഏഴു സർവീസുണ്ടാകും.
കെഎംആർഎൽ സിസ്റ്റംസ് ഡയറക്ടർ സഞ്ജയ് കുമാർ, രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, നഴ്സിംഗ് ഡയറക്ടർ ലിമ മാത്യൂസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.