ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ്യുഎം പവലിയന്
1561220
Wednesday, May 21, 2025 4:42 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) പവലിയന്.
നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷീന് ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാവുന്ന വിധമാണ് മറൈന്‍ ഡ്രൈവില്‍ പവലിയന് ഒരുക്കിയിട്ടുള്ളത്.
നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമാണ് ഇവിടെയുള്ളതെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
ഇടുക്കി, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ കെഎസ്യുഎമ്മിന്റെ പവലിയനുകള്‍ വിവിധ പുരസ്കാരങ്ങള്‍ നേടിയിരുന്നു.