മഴക്കാല മുന്നൊരുക്കം: തീരസംരക്ഷണത്തിനു 1.83 കോടി
1561219
Wednesday, May 21, 2025 4:42 AM IST
വൈപ്പിൻ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തീരത്ത് ജിയോ ട്യൂബ് സ്ഥാപിക്കാൻ വൈപ്പിൻ മണ്ഡലത്തിൽ 1.83 കോടി രൂപ അനുവദിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 13 ഇടങ്ങളിലാണ് താത്കാലിക സംരക്ഷണ ഭിത്തി നിർമിക്കുക. എടവനക്കാട് 9, 13 വാർഡുകൾ ( 64.8 ലക്ഷം), നായരമ്പലം പന്ത്രണ്ടാം വാർഡ് (39.60 ലക്ഷം),
ഞാറക്കൽ ഒന്നാം വാർഡ് (37.60 ലക്ഷം ), കുഴുപ്പിള്ളി ഒന്ന്, 13 വാർഡുകൾ (20 ലക്ഷം ), പള്ളിപ്പുറം ഒന്ന്, 14 വാർഡുകൾ ( 24.53 ലക്ഷം) എന്നിവിടങ്ങളിലാണ് സംരക്ഷണ ഭിത്തികൾ തീർക്കുന്നത്. പ്രവൃത്തികൾക്ക് മൂന്നു ദിവസ ഷോർട്ട് ടെൻഡർ വിളിച്ചിട്ടുണ്ട്. ഈയാഴ്ച തന്നെ ടെൻഡർ ഓപ്പൺ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.