ആ​ലു​വ\​മ​ര​ട്\​തൃ​പ്പൂ​ണി​ത്തു​റ: ആ​ലു​വ, നെട്ടൂർ, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 15 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ നി​ന്നു ഏ​ഴു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തി​നു പു​റ​മേ സം​ഘം ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ളും പി​ടി​കൂ​ടി. മ​ര​ടി​ലെ ലോ​ഡ്ജി​ൽ നി​ന്നും ഏ​ഴു കി​ലോ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ആലുവയിൽ കഞ്ചാവും ചെടികളുമായി മൂന്നു പേർ പിടിയിൽ

ആ​ലു​വ: ഏ​ഴ് കി​ലോ ക​ഞ്ചാ​വും ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വു ചെ​ടി​ക​ളു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മി​ൻെ​റ പി​ടി​യി​ലായി. ആസാം ഹോ​ജാ​യ് സ്വ​ദേ​ശി യ​ഹി​യ അ​ഹ​മ്മ​ദ് (21), എ​ക്കോ​റാ​ണി സ്വ​ദേ​ശി സ്വ​രാ​ജ് ബോ​റ (19), നൗ​ഗാ​വ് സ്വ​ദേ​ശി സി​റാ​ജു​ൾ ഹ​ഖ് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​ലു​വ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ഡാ​ൻ​സ​ഫ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദേ​ശീ​യ പാ​ത​യി​ൽ മു​ട്ടം ജം​ഗ്ഷ​ന് സ​മീ​പം ഇവർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നി​ട​ത്ത് നി​ന്നാ​ണ് ക​ഞ്ചാ​വു ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

മരടിൽ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

മ​ര​ട്: ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ നെ​ട്ടൂ​രി​ൽ പി​ടി​യി​ലാ​യി. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ അ​മ​ൽ മാ​ത്യു (35), മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി ര​തീ​ഷ് (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പ​ന​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ല്പ​ന​യ്ക്കാ​യാ​ണ് യു​വാ​ക്ക​ൾ ക​ഞ്ചാ​വെ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ഡീ​ഷ സ്വദേശി അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: ഒരു കിലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ അറസ്റ്റിൽ. ഒ​ഡീ​ഷ സ്വ​ദേ​ശി ഹ​രേ​കൃ​ഷ്ണ നാ​യി​ക്കി(26) നെ​യാ​ണ് ക​ഞ്ചാ​വു​മാ​യി സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്തൂ​ർ-വൈ​റ്റി​ല റോ​ഡി​ൽ ക​ണി​യാ​മ്പു​ഴ ഭാ​ഗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.