കൊ​ച്ചി: കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ലാ​ണു സ​മ്മേ​ള​നം. ഉ​ച്ച​യ്ക്കു ര​ണ്ടി​നു മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന കെ.​എം. ജോ​ർ​ജ് ഛായാ​ചി​ത്ര പ്ര​യാ​ണം പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ഷൈ​സ​ൺ പി. ​മാ​ങ്കു​ഴ ന​യി​ക്കും. പാ​ർ​ട്ടി ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ങ്ക​മാ​ലി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​താ​ക​ജാ​ഥ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ബേ​ബി മു​ണ്ടാ​ട​ൻ ന​യി​ക്കും. ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രു ജാ​ഥ​ക​ൾ​ക്കും നാ​ലി​ന് ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം സ്വീ​ക​ര​ണം.

അ​ഞ്ചി​ന് ടൗ​ൺ​ഹാ​ളി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്നു നേ​തൃ​യോ​ഗം പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.