മൂ​വാ​റ്റു​പു​ഴ: വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച നാ​ല​ര​കി​ലോ​ ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ. ആ​സാം നൗ​ഗാ​വ് സ്വ​ദേ​ശി സ​ഞ്ജി​ത്ത് ബി​ശ്വാ​സി (26)നെ​യാ​ണ് മു​വാ​റ്റു​പു​ഴ ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് പാ​യി​പ്ര എ​സ്റ്റേ​റ്റ് പ​ടി​യി​ൽ ഇതരസം സ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ടയിൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​പ്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്.

മു​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ സ്ക്വാ​ഡി​ൽ എ​സ്ഐ​മാ​രാ​യ എ​സ്.​എ​ൻ. സു​മി​ത, പി.​സി. ജ​യ​കു​മാ​ർ, കെ.​കെ. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​എം ജ​മാ​ൽ, സി.​കെ. മീ​രാ​ൻ, സീ​നി​യ​ർ സി​പി​മാ​രാ​യ ബി​ബി​ൽ മോ​ഹ​ൻ, ധ​നേ​ഷ് ബി. ​നാ​യ​ർ, ഷാ​ൻ മു​ഹ​മ്മ​ദ്, മ​ഹേ​ഷ് കു​മാ​ർ, സ​ന്ദീ​പ് ടി. ​പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.