കൊ​ച്ചി: പ​ഴ​യ അ​റി​വു​ക​ളും സം​സ്‌​കാ​ര​ങ്ങ​ളും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു. എ​റ​ണാ​കു​ളം ട്രൈ​ബ​ല്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.അ​റി​വി​ന്‍റെ ഒ​രു വ​ലി​യ ശൃം​ഖ​ല​ത​ന്നെ ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ട്. ഇ​വ കാ​ല​ഹ​ര​ണ​പ്പെ​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ഇ​തി​നാ​യാ​ണ് മ്യൂ​സി​യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു പോ​രു​ന്ന​ത്.

പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ​ദ്ദി​ക നാ​ട​ന്‍ ക​ലാ​മേ​ള ഈ ​വ​ര്‍​ഷം കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​കാ​ര​ന്‍​മാ​രാ​യ കു​ട്ട​പ്പ​ന്‍ കാ​ണി, കെ.​എ​സ്. സു​കു, ആ​റ​ളം ഫാം ​കോ ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ഡോ. ​കെ.​പി. നി​തീ​ഷ് കു​മാ​ര്‍, എ​ന്‍ ഊ​ര് സി​ഇ​ഒ പി. ​പ്രി​മ​ല്‍ രാ​ജ്, സ​നി​ല കു​ഞ്ഞു​മോ​ന്‍, പി.​ആ​ര്‍. ക​ണ്ണ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. യു​സി കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ​നി പീ​റ്റ​ര്‍, ഒ.​കെ. പ്ര​ഭാ​ക​ര​ന്‍, കൗ​ണ്‍​സി​ല​ര്‍ പ​ത്മ എ​സ്. മേ​നോ​ന്‍, കി​ര്‍​ടാ​ഡ്‌​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.