കൊ​ച്ചി : എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ 2025-26 വി​ശ്വാ​സ പ​രി​ശീ​ല​ന വ​ര്‍​ഷം ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെ​ന്‍റ​റി​ല്‍ ജ​സ്റ്റീ​സ് സോ​ഫി​ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ലെ നി​ഷ്‌​ക്ക​ള​ങ്ക​ത നി​ല​നി​ര്‍​ത്തി​കൊ​ണ്ടു​ത​ന്നെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ന്‍ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​താ​വ​ണം വി​ശ്വാ​സ​പ​രി​ശീ​ല​നം എ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. വി​ശ്വാ​സ​പ​രി​ശീ​ല​ന​വ​ര്‍​ഷ​ത്തി​ന്‍റെ 'ഈ​ശോ​യി​ലാ​ണെ​ന്‍റെ പ്ര​ത്യാ​ശ' എ​ന്ന ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ര്‍​മ​വും ജ​സ്റ്റീ​സ് നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​രും ഫൊ​റോ​ന പ്ര​മോ​ട്ടേ​ഴ്‌​സും സെ​ക്ര​ട്ട​റി​മാ​രും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലും പ​രീ​ക്ഷ​ക​ളി​ലും വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കും അ​തി​രൂ​പ​താ​ത​ല സ്‌​കോ​ള​ര്‍​ഷി​പ്പ് നേ​ടി​യ​വ​ര്‍​ക്കും അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മോ​റേ​ലി, അ​തി​രൂ​പ​ത പ്ര​മോ​ട്ട​ര്‍​മാ​രു​ടെ പ്ര​തി​നി​ധി പോ​ള്‍ മ​ണ​വാ​ള​ന്‍, അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പ്ര​തി​നി​ധി മെ​റീ​നാ തോ​മ​സ്, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​യും അ​തി​രൂ​പ​ത പ്ര​തി​ഭ​യു​മാ​യ സാ​ന്ദ്രാ ജോ​ബി, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി ന​ടു​വ​ത്തു​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.