കൊ​ച്ചി: എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ട്ടും ചു​വ​ടു​ക​ളു​മാ​യി എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന-​വി​പ​ണ​ന വേ​ദി​യി​ല്‍ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ന​ട​ക്കു​ന്ന 'എ​ന്‍റെ കേ​ര​ളം' പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ട്ട​ൻ​തു​ള്ള​ലും ഫ്‌​ളാ​ഷ്‌​മോ​ബും കാ​ണി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന പ്ര​മേ​യ​ത്തി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ലെ 17 ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നാ​ണ് ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​യ ജി​നേ​ഷ് കു​മാ​റാ​ണ് നൃ​ത്താ​വി​ഷ്‌​കാ​രം ന​ട​ത്തി​യ​ത്. ല​ഹ​രി സ​മൂ​ഹ​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ളും ദൂ​ഷ്യ​ഫ​ല​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഓ​ട്ട​ന്‍​തു​ള്ള​ല്‍. സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ മു​ന്നേ​റ്റ​ത്തി​നാ​യി ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ന്‍​നി​ര്‍​ത്തി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഓ​ഫീ​സ​റാ​യ വി. ​ജ​യ​രാ​ജാ​ണ് ഓ​ട്ട​ന്‍​തു​ള്ള​ല്‍ ചി​ട്ട​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച​ത്.