കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
1561106
Tuesday, May 20, 2025 6:50 AM IST
കൊച്ചി: കര്‍ഷക കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് നിര്‍വഹിച്ചു. കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്മോന് ഇടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ശിവദത്തന്‍, കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് ജോണ്‍ പഴേരി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജെ. ജേക്കബ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ് ദിനേശന്, വൈസ് പ്രസിഡന്റ് കാര്‍ലോസ് ഡിറ്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.