ഉപയോഗശൂന്യമായ കുഴൽക്കിണർ നവീകരിച്ചു
1561101
Tuesday, May 20, 2025 6:49 AM IST
കുത്താട്ടുകുളം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശുദ്ധ ജലക്ഷാമത്തിന് പരിഹാരമായി. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കുഴൽക്കിണർ, നഗരസഭ നാലുലക്ഷം മുടക്കി നവീകരിച്ചാണ് ജലക്ഷാമത്തിന് പരിഹാരം കണ്ടത്.
മണിക്കൂറിൽ 3000 ലിറ്റർ വെള്ളം ലഭിക്കും. ഇതോടെ ഇപ്പോൾ മാസം തോറും ജല അഥോറിറ്റിയിൽ അടയ്ക്കുന്ന 25000 രൂപ നഗരസഭയ്ക്ക് ഇതുവഴി ലാഭിക്കാം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ വിജയ ശിവൻ നിർവഹിച്ചു. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഷിബി ബേബി, സുമ വിശ്വംഭരൻ, ജിജി ഷാനവാസ്, എം.എം അശോകൻ, ഡോ. ജോജോ ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.