ആലുവ കോടതി വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
1561096
Tuesday, May 20, 2025 6:49 AM IST
ആലുവ: പുതിയ കോടതി കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായി ആലുവ മുൻസിഫ് - മജിസ്ട്രേറ്റ് കോടതികൾ വാടക കെട്ടിടത്തിലേക്ക് മാറി. പ്രവർത്തനോദ്ഘാടനം എറണാകുളം ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് നിർവഹിച്ചു. അൻവർ സാദത്ത് എംഎൽഎ, മജിസ്ട്രേറ്റുമാർ, അഭിഭാഷകർ തുടങ്ങിയവർ ലളിതമായ ചടങ്ങിൽ പങ്കെടുത്തു.
ബിഎസ്എൻഎൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ടു മജിസ്ട്രേറ്റ് കോടതികളും ഒന്നാം നിലയിൽ മുൻസിഫ് കോടതിയും പ്രവർത്തിക്കും. നിലവിലെ കോടതി കെട്ടിടം ജൂൺ ഒന്നിന് പൊളിക്കും.