കോ​ത​മം​ഗ​ലം: റൂ​റ​ൽ ജി​ല്ല​യി​ലെ പെ​രു​ന്പാ​വൂ​ർ സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​നും കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നും ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ, കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ, ക്ര​മ​സ​മാ​ധാ​ന പാ​ല​നം, പൊ​തു​ജ​ന സൗ​ഹൃ​ദം, ആ​ധു​നി​ക​വ​ത്ക​ര​ണം, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ, പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണം തു​ട​ങ്ങി​യ​വ​യി​ലെ മി​ക​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ച്ച​ട​ങ്ങ് ഇ​ന്ന് വൈകുന്നേരം നാലിന് ​കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റേ​ഞ്ച് ഡി​ഐ​ജി ഡോ. ​എ​സ്. സ​തീ​ഷ് ബി​നോ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ​എ​സ്ഒ പ്ര​തി​നി​ധി എ​ൻ. ശ്രീ​കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. പെ​രു​ന്പാ​വൂ​ർ എ​എ​സ്പി ശ​ക്തി സിം​ഗ് ആ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.