ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
1560918
Monday, May 19, 2025 10:47 PM IST
പള്ളുരുത്തി: അമിതവേഗത്തിൽ എത്തിയ ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ഇടക്കൊച്ചി ചെറുകാട്ടുപറന്പിൽ ജൂഡ്സൻ ഗോണ്‍സാൽവസ് (57) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെ ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽനിന്ന് തെറിച്ചു വീണ ജൂഡ്സനെ നാട്ടുകാർ ചേർന്നാണ് ആശുപത്രയിൽ എത്തിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം ഇന്നു മൂന്നിന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: ഫെബിൻ, ഫിയോണ.