വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചനിലയിൽ
1560917
Monday, May 19, 2025 10:47 PM IST
തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. മകന് ചെറിയ പൊള്ളലേറ്റു. എരൂർ പെരീക്കാട് ചക്കാലപ്പറന്പിൽ പ്രകാശൻ (വാവൻ-59) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ഇയാൾ താമസിച്ചിരുന്ന വാടക വീടിന്റെ കിടപ്പുമുറിയിലും കിടക്കയിലും പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.
വീടിനകത്ത് ഉറങ്ങുകയായിരുന്ന വിദ്യാർഥിയായ മകൻ കിരണ്‍ തീ പടരുന്നതു കണ്ട് വീട്ടിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു. തീയിട്ട ശേഷം പ്രകാശൻ വർക്ക് ഏരിയയിൽ, ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് ചേർന്നുള്ള മറ്റിടങ്ങളിലേക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിയാണ് താമസിക്കുന്നത്. ചെറിയ പൊള്ളലേറ്റ കിരണ്‍ (16) ആശുപത്രിയിൽ ചികിത്സ തേടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.