എസ്ആർവി യുപി സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു
1560819
Monday, May 19, 2025 5:02 AM IST
കോലഞ്ചേരി: വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എസ്ആർവി യുപി സ്കൂളിൽ സ്കൂൾ വെൽഫെയർ കമ്മിറ്റി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ‘വിഷൻ 2030'ന്റെ ഭാഗമായി ശീതീകരിച്ച ഹൈടെക് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്.എസ്. വാര്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഉമാ മഹേശ്വരി ഉദ്ഘാടനം ചെയ്തു.
നടി തെസ്നി ഖാൻ എസി സ്വിച്ച് ഓൺ കർമവും, പൂർവ വിദ്യാർഥി സി.പി. പ്രസാദ് സ്മാർട്ട് പ്രോജക്ടുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ജി. പ്രീതി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ അനിയൻ പി. ജോൺ, വെൽഫെയർ കമ്മിറ്റി ചെയർമാൻ തമ്പി പാതിരിക്കാട്ട്, സെക്രട്ടറി നാരായണൻ കൊച്ചുവീട്ടിൽ,
എംആർഎസ്വി ഹൈസ്കൂൾ പ്രധാനാധ്യാപിക അഞ്ചു സ്കറിയ, മുൻ പഞ്ചായത്തംഗം ബേബി കുര്യാച്ചൻ, മഴുവന്നൂർ ലൈബ്രറി സെക്രട്ടറി എൻ.കെ. അനിൽകുമാർ, എംപിടിഎ ചെയർപേഴ്സൺ റെസി ബോബി, സീനിയർ അസിസ്റ്റന്റ് ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.