റാങ്ക് ജേതാവിനെ അനുമോദിച്ചു
1560818
Monday, May 19, 2025 5:02 AM IST
മൂവാറ്റുപുഴ: സിപിഎം പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു. പായിപ്ര പറക്കുന്നത്ത് ലത്തീഫിന്റെയും റീജയുടേയും മകളായ സഹല ലത്തീഫിനെയാണ് ആദരിച്ചത്. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് ബിഎ പൊളിറ്റിക്കൽ സയൻസിൽ മൂന്നാം റാങ്ക് നേടിയ സഹലയ്ക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ. മുരളീധരൻ സമ്മാനിച്ചു.
ഇതോടനുബന്ധിച്ച് ചേർന്ന അനുമോദന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി പി.എ. ബിജു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബാബു ബേബി, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് എം.ആർ. വിഷ്ണു, കെ. ഘോഷ്, എം.ആർ റെജികുമാർ, എം. ഇബ്രാഹിം, എൻ. വിജയൻ, എ.എൻ പരീത് എന്നിവർ പ്രസംഗിച്ചു.