മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര വി​ക​സ​നം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ്. മൂ​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് മൂ​വാ​റ്റു​പു​ഴ​യി​ലെ​യും, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ പേ​ഴ​യ്ക്കാ​പ്പി​ള്ളി, തൃ​ക്ക​ള​ത്തൂ​ർ, പെ​രു​മ​റ്റം, വാ​ള​കം, അ​ന്പ​ലം​പ​ടി, മാ​റാ​ടി, ആ​വോ​ലി, വാ​ഴ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും വ്യാ​പാ​രി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ​യും കോ​ണ്‍​ട്രാ​ക്ട​റു​ടെ​യും ഏ​കോ​പ​നം ഇ​ല്ലാ​യ്മ മൂ​ല​മാ​ണ് നി​ർ​മ്മാ​ണം നീ​ളു​ന്ന​തെ​ന്നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ ജോ​ർ​ഡി, മേ​ഖ​ലാ ട്ര​ഷ​റ​ർ ജെ​യ്സ​ൻ തോ​ട്ട​ത്തി​ൽ, ജി​ല്ലാ ട്ര​ഷ​റ​ർ സി.​എ​സ്. അ​ജ്മ​ൽ ച​ക്കു​ങ്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ ക​ബീ​ർ, ജോ​സ് വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, സി​ജു സെ​ബാ​സ്റ്റ്യ​ൻ, വ​നി​താ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ. ​വി​ജ​യ​ല​ക്ഷ്മി ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​എ. ക​ബീ​ർ (നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), സാ​ബു (പോ​ത്താ​നി​ക്കാ​ട്), ജോ​യ് തോ​മ​സ് (ക​ല്ലൂ​ർ​ക്കാ​ട്), ജോ​യ് തോ​മ​സ് (നെ​ല്ലാ​ട്), കു​ട്ട​ൻ​പി​ള്ള (കാ​ലാ​ന്പൂ​ർ), പി.​യു. ഷം​സു​ദീ​ൻ (മൂ​വാ​റ്റു​പു​ഴ) - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​നി​ൽ (തൃ​ക്ക​ള​ത്തൂ​ർ), സു​നി​ൽ (മാ​റാ​ടി), സൈ​മ​ണ്‍ (ആ​വോ​ലി), ശ​ശി​കു​മാ​ർ (വാ​ള​കം), ടോ​മി തോ​മ​സ് (വാ​ഴ​ക്കു​ളം) - സെ​ക്ര​ട്ട​റി​മാ​ർ, ബി​നു ചെ​റി​യാ​ൻ (പൈ​ങ്ങോ​ട്ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​കെ ബേ​ബി (മാ​റാ​ടി, ട്ര​ഷ​റ​ർ).